ഓട്ടിസം ബാധിതന് മരുന്ന് മാറി നൽകിയ സംഭവത്തിൽ ഫർമസിസ്റ്റിന് സസ്പെൻഷൻ

ഓട്ടിസം ബാധിതന് മരുന്ന് മാറി നൽകിയ സംഭവത്തിൽ ഫർമസിസ്റ്റിന് സസ്പെൻഷൻ

  • അണ്ടൂർക്കോണം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഫർമസിസ്റ്റ് ഷിജിലക്കെതിരെയാണ് നടപടി

തിരുവനന്തപുരം : ഓട്ടിസം ബാധിതന് മരുന്ന് മാറി നൽകിയ സംഭവത്തിൽ ഫർമസിസ്റ്റിന് സസ്പെൻഷൻ. അണ്ടൂർക്കോണം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഫർമസിസ്റ്റ് ഷിജിലക്കെതിരെയാണ് നടപടി. മരുന്ന് മാറിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ അണ്ടൂർക്കോണം സ്വദേശി ഇരുപത്തിയാറുകാരനായ അംബരീഷ് ഇപ്പോഴും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.അപസ്മാരത്തിനുള്ള മരുന്നിന് പകരം മനോരോഗത്തിനുള്ള മരുന്നാണ് ഷിജില നൽകിയത്. അംബരീഷ് വർഷങ്ങളായി അപസ്മാരത്തിന് മരുന്ന് കഴിക്കുന്നതാണ്. ഓരോ മാസവും സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും അപസ്മാരത്തിനുള്ള മരുന്ന് വാങ്ങും,ഇത്തരത്തിൽ കഴിഞ്ഞ വ്യാഴാഴ്ച അംബരീഷിൻറെ അമ്മ ഡോക്ടറെ കാണുകയും ഡോക്ടർ കണ്ടിന്യൂ എന്ന് എഴുതി നൽകുകയും ചെയ്‌. തുടർന്ന് ഫാർമസിയിൽ നിന്നും അപസ്മാരത്തിനുള്ള ‘ക്ലോബാസം’ എന്ന മരുന്നിന് പകരം ‘ക്ലോസാപ്പൈൻ’ എന്ന മരുന്ന് നൽകുകയായിരുന്നു. രണ്ട് മരുന്നുകളും പേരിൽ മാത്രമല്ല, കാഴ്ചയിലും സാമ്യമുണ്ടായിരുന്നുവെന്ന് അംബരീഷിന്റെ അമ്മ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്‌ച രാവിലെയും ഉച്ചയ്ക്കും അമ്പരീഷ് ഈ മരുന്ന് കഴിച്ചു. തുടർന്ന് വൈകിട്ട് അമ്മ മുറിയിലെത്തിയപ്പോൾ അബോധാവസ്ഥയിലുള്ള അംബരീഷിനെയാണ് കണ്ടത്. ഉടനെ ആണ്ടൂർകോണം സിഎച്ച്സിയിലേക്ക് തന്നെ കൊണ്ടുപോയി.എന്നാൽ അംബരീഷിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് കണ്ടതോടെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പോത്തൻകോട് പോലീസിലും ഡിഎംഒയ്ക്കും ബന്ധുക്കൾ പരാതി നൽകി. സംഭവത്തിൽ ഗുരുതര അനാസ്ഥയുണ്ടായെന്ന് സമ്മതിച്ച ആരോഗ്യവകുപ്പ്, വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )