
കക്കട്ടിൽ സ്ഥിതിചെയ്യുന്ന മത്സ്യമാർക്കറ്റ് ദയനീയാവസ്ഥയിൽ
- ഈ കെട്ടിടത്തിനു മുകളിൽ നൂറുകണക്കിന് ആളുകൾ ദിവസേന ആശ്രയിക്കുന്ന അക്ഷയകേന്ദ്രവും ഉണ്ട്
കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്ത് ആസ്ഥാനമായ കക്കട്ടിൽ സ്ഥിതിചെയ്യുന്ന മത്സ്യമാർക്കറ്റ് ദയനീയാവസ്ഥയിൽ ആണ് ഉള്ളത്. അശാസ്ത്രീയമായ നിർമാണവും വെളിച്ചക്കുറവും കാരണം ഇതിനകത്ത് മത്സ്യവിൽപ്പന നടത്താൻ സാധിക്കുന്നില്ല. ഈ അവസ്ഥയിൽ മെയിൻ റോഡരികിൽ മാർക്കറ്റിലേക്കുള്ള പ്രവേശനഭാഗത്ത് വെച്ചാണ് ഇപ്പോൾ മൊത്തക്കച്ചവടവും ചില്ലറ വിൽപ്പനയും നടക്കുന്നത്. വർഷങ്ങൾക്ക് മുൻപ് താഴ്ന്നു നിൽക്കുന്ന പ്രദേശത്ത് വൻതുകക്കൊണ്ട് ഉണ്ടാക്കിയ കെട്ടിടമാണിത്. ഈ കെട്ടിടത്തിനു മുകളിൽ നൂറുകണക്കിന് ആളുകൾ ദിവസേന ആശ്രയിക്കുന്ന അക്ഷയകേന്ദ്രവും ഉണ്ട്.
പുതുക്കി പണിയണം എന്ന ആവിശ്യം ഉന്നയിക്കുന്നുണ്ട്.ദീർഘവീക്ഷണമില്ലാതെയാണ് പഞ്ചായത്തിൽ വിവിധ സ്ഥാപനങ്ങൾക്ക് കെട്ടിടം പണിതിരിക്കുന്നതെന്ന് കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് യോഗം പറഞ്ഞു . ആധുനിക രീതിയിൽ മത്സ്യമാർക്കറ്റ് പുതുക്കിപ്പണിയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇവിടേക്കുള്ള റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ജനങ്ങൾക്ക് പ്രയോജനകരമായ തീരുമാനമെടുക്കണമെന്ന് കക്കട്ട് ടൗൺ കോൺഗ്രസ് കമ്മിറ്റിയും ആവശ്യപ്പെട്ടു.