
കലോത്സവ നഗരിയിൽ മാതൃഭാഷാവകാശ സമര ചരിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു
- മാതൃഭാഷാവകാശ സമര ചരിത്ര പ്രദർശനം പ്രശസ്ത കവിയും പ്രഭാഷകനും ചിത്രകാരനുമായ ഡോ. ഡോ.സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി:കോഴിക്കോട് റവന്യൂ ജില്ല കലോത്സവ നഗരിയിൽ മലയാള ഐക്യവേദിയും, കൊയിലാണ്ടി ജീ വി എച്ച് എസ് മീഡിയ ക്ലബ്ബ് & ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന മാതൃഭാഷാവകാശ സമര ചരിത്ര പ്രദർശനം പ്രശസ്ത കവിയും പ്രഭാഷകനും ചിത്രകാരനുമായ ഡോ. ഡോ.സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു.

നോവലിസ്റ്റ് റിഹാൻ റാഷിദ്, പ്രിൻസിപ്പാൾ എൻ.വി. പ്രദീപ് കുമാർ , എ.ഇ.ഒ മഞ്ജുഎം.കെ, ക്യൂറേറ്റർ സജു കോച്ചേരി , ദേവേശൻ പേരൂർ, ഷിജു ആർ, അരവിന്ദൻ .സി എന്നിവർ സംസാരിച്ചു. നവംബർ 28 വരെ ചരിത്ര പ്രദർശനവും പുസ്തകോത്സവവും തുടരും.
CATEGORIES News
