കാട്ടാന ആക്രമണത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം

കാട്ടാന ആക്രമണത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം

  • സിങ്ക്കണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.

ഇടുക്കി:സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം. സിങ്ക്കണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്. മകനെ സ്കൂളിൽ വിടാൻ പോകുമ്പോഴാണ് സംഭവം. ആക്രമണത്തിൽ കുട്ടിക്കും സാരമായി പരിക്കേറ്റു. രാവിലെ എട്ട് മണിയോടെയാണ് മാരിയും കുട്ടിയും ആക്രമിക്കപ്പെട്ടത്. കനത്ത മഴയും കോടമഞ്ഞും ഉണ്ടായതിനാൽ ഇരുവരും ആനയുടെ മുന്നിലേക്ക് എത്തിപ്പെടുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തുടർന്ന് ആർആർടി സംഘം കുട്ടിയെ രക്ഷിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )