
കാളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം
- കോഴിക്കോട് ഭാഗത്തുനിന്നും കണ്ണൂർ ഭാഗത്തുനിന്നുമുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടും.
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം. കോഴിക്കോട് ഭാഗത്തുനിന്നും കണ്ണൂർ ഭാഗത്തുനിന്നുമുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടും.കോഴിക്കോട് ഭാഗത്ത് നിന്നും വടകര ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പൂളാടിക്കുന്ന് നിന്ന് കുറ്റ്യാടി റോഡിലേക്കോ കൊയിലാണ്ടിയിൽ നിന്നും റെയിൽവേ ഓവർ ബ്രിഡ്ജ് കയറി ഉള്ള്യേരി പേരാമ്പ്ര വഴിയോ പോകേണ്ടതാണ്. ചെറുവാഹനങ്ങൾക്ക് ചെങ്ങോട്ടുകാവ് നിന്നും ബൈപ്പാസിലേക്ക് കയറി നന്തി വഴി പോകാവുന്നതാണ്.

വടകരയിൽ നിന്നും കൊയിലാണ്ടിയിലേക്ക് പോകുന്ന ലോക്കൽ ബസുകൾ വടകരയിൽ നിന്നും വന്ന് പാലക്കുളത്ത് ആളുകളെ ഇറക്കി തിരിച്ചുപോകണം.കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ കൈനാട്ടി കുറ്റ്യാടി വഴിയോ പയ്യോളിയിൽ നിന്ന് പേരാമ്പ്ര വഴിയോ കോഴിക്കോടേക്ക് പോകേണ്ടതാണ്. ചെറിയ വാഹനങ്ങൾ നന്തിയിൽ നിന്നും പുതിയ ബൈപ്പാസിലേക്ക് പ്രവേശിച്ച് ചെങ്ങോട്ടുകാവ് വഴി കോഴിക്കോടേക്ക് പോകാം.
