കുടുംബശ്രീ കലോത്സവം; താലൂക്ക് തല സംഘാടകസമിതി രൂപീകരിച്ചു

കുടുംബശ്രീ കലോത്സവം; താലൂക്ക് തല സംഘാടകസമിതി രൂപീകരിച്ചു

  • 28,29 തീയതികളിലായി ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ സ്റ്റേജ് മത്സരയിനങ്ങൾ നടത്താൻ തീരുമാനമായി

പയ്യോളി :പേരാമ്പ്ര, മേലടി, പന്തലാനി ബ്ലോക്കുകളിലെ ക്ലസ്റ്റർ തല സംഘാടകസമിതി യോഗം പയ്യോളി നഗരസഭയിൽ ചേർന്നു. നഗരസഭ ചെയർമാൻ വി.കെ. അബ്ദുറഹിമാന്റെ അധ്യക്ഷതയിലാണ് രൂപീകരണയോഗം നടന്നത്. യോഗത്തിൽ ബിജേഷ്. ടി.ടി ഡിപിഎം ജില്ലാ മിഷൻ പരിപാടി വിശദീകരണം നടത്തി.

28, 29 തീയതികളിലായി ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ സ്റ്റേജ് മത്സരയിനങ്ങൾ നടത്താൻ തീരുമാനിച്ചു. 27ന് ഓഫ്‌ സ്റ്റേജ് മത്സരങ്ങൾ നടക്കും . സംഘാടകസമിതി യോഗത്തിൽ രമ്യ.പി.പി (സിഡിഎസ് ചെയർപേഴ്സൺ) സ്വാഗതവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പത്മശ്രീ പള്ളിവളപ്പിൽ, മുഹമ്മദ് അഷറഫ് കോട്ടക്കൽ, മഹിജ എടോളി,പി.എം ഹരിദാസൻ, ഷജ്മിന അസൈനാർ, പി.എം. റിയാസ് കൗൺസിലർമാരായ കെ.സി.ബാബുരാജ്, സ്മിതേഷ് ഫാത്തിമ, റസാഖ് എന്നിവർ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )