
കുറ്റിപ്പുറത്ത് സ്വകാര്യ ബസ് അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് പോസ്റ്റ്-ക്രാഷ് അന്വേഷണം ആരംഭിച്ചു
- ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണ റിപ്പോർട്ട് അഞ്ച് ദിവസത്തിനകം സമർപ്പിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു.
മലപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ബസ് അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് പോസ്റ്റ്-ക്രാഷ് അന്വേഷണം ആരംഭിച്ചു. ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണ റിപ്പോർട്ട് അഞ്ച് ദിവസത്തിനകം സമർപ്പിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു.ബസ് അമിതവേഗത്തിലായിരുന്നോ, അപകടത്തിന് റോഡിന്റെ നിർമ്മാണത്തിലെ അശാസ്ത്രീയത കാരണമായോയെന്നടക്കമുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കും. ദേശീയപാതയിൽ നിന്ന് ടൂവീലർ പ്രവേശിച്ചതാണ് അപകടത്തിന് കാരണമായതോയെന്നതും അന്വേഷണത്തിന്റെ ഭാഗമാകും

.
അപകടത്തിൽ മരിച്ച വൈഷ്‌ണവിന്റെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തിയ മന്ത്രി, പരിക്കേറ്റവരുടെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ആർ.ടി.ഒ എൻഫോഴ്സസ്മെന്റ് വിഭാഗം നിരീക്ഷിച്ചുവരികയാണെന്നും അറിയിച്ചു.പോലീസിന്റെ അന്വേഷണത്തിന് പുറമെ സാങ്കേതിക പരിശോധനയും ഉൾപ്പെടുത്തി സമഗ്രമായ അന്വേഷണമാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
