കേരളത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്: 3 ജില്ലകളിൽ അലർട്ട് തുടരുന്നു

കേരളത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്: 3 ജില്ലകളിൽ അലർട്ട് തുടരുന്നു

  • അടുത്ത രണ്ട് മൂന്ന് ദിവസം കൂടി ഉഷ്ണ തരംഗം തുടരുമെന്നും പാലക്കാടും കൊല്ലത്തും കഠിനമായ ചൂട് അനുഭവപ്പെടുമെന്നുമാണ് വിലയിരുത്തൽ

തിരുവനന്തപുരം : കടുത്ത ചൂടിൽ വലഞ്ഞ് കേരളം. 2024 ന് ശേഷം ആദ്യമായി കേരളത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. അടുത്ത രണ്ട് മൂന്ന് ദിവസം കൂടി ഉഷ്ണ തരംഗം തുടരുമെന്നും പാലക്കാടും കൊല്ലത്തും കഠിനമായ ചൂട് അനുഭവപ്പെടുമെന്നുമാണ് വിലയിരുത്തൽ. ഈ മാസം 26 ന് ശേഷം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. എങ്കിലും മെയ് മാസവും ചൂട് കാരണം കഠിനമായിരിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്‌ധരുടെ വിലയിരുത്തൽ. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടാണ്.

പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 °C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 °സെലഷ്യസ് വരെയും, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 °സെലഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 ° വരെയും തിരുവനന്തപുരം ജില്ലയിൽ 36° വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് സാധാരണയെക്കാൾ നാല് മുതൽ അഞ്ച് ഡിഗ്രി വരെ കൂടുതലാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )