കേരളത്തിൽ എൽഡിഎഫ് കനത്ത പരാജയം നേരിട്ടെങ്കിലും തിരുവനന്തപുരം ജില്ലയിൽ വോട്ട് വിഹിതത്തിൽ മുന്നിലെത്തി

കേരളത്തിൽ എൽഡിഎഫ് കനത്ത പരാജയം നേരിട്ടെങ്കിലും തിരുവനന്തപുരം ജില്ലയിൽ വോട്ട് വിഹിതത്തിൽ മുന്നിലെത്തി

  • യുഡിഎഫ് 7 മണ്ഡലങ്ങളിലും എൻഡിഎ 2 മണ്ഡലങ്ങളിലും വിജയം ഉറപ്പിച്ചു.

തിരുവനന്തപുരം: നിയമസഭതെരഞ്ഞെടുപ്പിൽ കേരളത്തിൽ കനത്ത പരാജയമാണ് എൽഡിഎഫ് നേരിട്ടത്. എൽഡിഎഫ് 35 സീറ്റും യുഡിഎഫ് 102 സീറ്റും എൻഡിഎ 3 സീറ്റുമാണ് നേടിയത്. തിരുവനന്തപുരം ജില്ലയിൽ 5 മണ്ഡലങ്ങളിലാണ് എൽഡിഎഫ് വിജയിച്ചത്. യുഡിഎഫ് 7 മണ്ഡലങ്ങളിലും എൻഡിഎ 2 മണ്ഡലങ്ങളിലും വിജയം ഉറപ്പിച്ചു.

കേരളമാകെ യുഡിഎഫ് തരം ഗത്തിനൊപ്പം നിന്നപ്പോഴും എൽഡിഎഫ് തിരുവനന്തപുരത്ത് കാര്യമായ ഇളക്കം തട്ടാതെ കാത്തുസൂക്ഷിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.തിരുവനന്തപുരം ജില്ലയിൽ 13 എംഎൽഎമാരായിരുന്നു എൽഡിഎഫിന് ഉണ്ടായിരുന്നത്. എന്നാൽ അത് അഞ്ചായി ചുരുങ്ങി. എങ്കിലും വോട്ട് വിഹിതത്തിൽ ജില്ലയിൽ മുന്നിൽ എൽഡിഎഫ് തന്നെയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )