കേരളത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു ; ആദ്യ ഫല സൂചന ആർക്കൊപ്പം?

കേരളത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു ; ആദ്യ ഫല സൂചന ആർക്കൊപ്പം?

  • വോട്ടെണ്ണലിന്റെ ആധികാരികത ഉറപ്പാക്കുന്നതിനായി വിവിപാറ്റുകൾ എണ്ണുന്നതിനായി പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം : കേരളത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു. കൃത്യം എട്ട് മണിക്ക് തന്നെ വോട്ടുകൾ എണ്ണി തുടങ്ങി. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. അൽപ സമയത്തിനകം തന്നെ ആദ്യ സൂചനകൾ പുറത്തുവരും. വോട്ടെണ്ണലിന്റെ ആധികാരികത ഉറപ്പാക്കുന്നതിനായി വിവിപാറ്റുകൾ എണ്ണുന്നതിനായി പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇവിഎമ്മുകളിൽ എന്തെങ്കിലും തകരാർ സംഭവിക്കുന്ന സാഹചര്യത്തിലും വിവിപാറ്റുകൾ എണ്ണും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലായി ഏപ്രിൽ 9 ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )