
കേരളത്തിൽ സ്വർണവിലയിൽ വൻ വർധന
- ഒരു ഗ്രാം സ്വർണത്തിന്റെറെ വില 13,430 രൂപയായി ഉയർന്നു
കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 210 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന്റെറെ വില 13,430 രൂപയായി ഉയർന്നു. പവൻ വിലയിൽ 1680 രൂപയുടെ വർധനയുണ്ടായി 1,07,440 രൂപയായാണ് വില ഉയർന്നത്. 18കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നിട്ടുണ്ട്.

ഗ്രാമിന്റെ വില 11,035 രൂപയായും പവൻറേത് 88,280 രൂപയായുമാണ് വില ഉയർന്നത്.രാജ്യാന്തര വിപണിയിലും സ്വർണവില ഉയരുകയാണ്. രണ്ടാഴ്ചക്കിടയിലെ ഉയർന്ന നിരക്കിലേക്കാണ് രാജ്യാന്തര വിപണിയിൽ സ്വർണം അടുക്കുന്നത്.
CATEGORIES News
