
കേരള സർവകലാശാലയിലെ ചോദ്യപേപ്പറിൽ ഗുരുതര പിഴവ് ആ വർത്തിക്കുന്നതായി ആരോപണം
- എംഎ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെന്റ് ഇൻ ഇന്ത്യ എന്ന വിഷയത്തിലെ രണ്ട് ചോദ്യപേപ്പറിലാണ് പിഴവുള്ളതായി കണ്ടെത്തിയത്.
തിരുവനന്തപുരം: കേരള സർവകലാശാലയിലെ ചോദ്യപേപ്പറിൽ ഗുരുതര പിഴവ് ആ വർത്തിക്കുന്നതായി ആരോപണം. നാലാം സെമസ്റ്റർ ഹിസ്റ്ററി വിഭാഗത്തിൽ നടത്തിയ പരീക്ഷയിലാണ് പിഴവ് ഉണ്ടായിട്ടുള്ളത്. എംഎ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെന്റ് ഇൻ ഇന്ത്യ എന്ന വിഷയത്തിലെ രണ്ട് ചോദ്യപേപ്പറിലാണ് പിഴവുള്ളതായി കണ്ടെത്തിയത്.

ഇന്നലെ കാര്യവട്ടം ക്യാമ്പസിൽ നടന്ന പരീക്ഷയിലായിരുന്നു സംഭവം. മൂന്ന് ചോദ്യങ്ങൾ മാറ്റമില്ലാതെ രണ്ട് വിഭാഗങ്ങളിലായി വീണ്ടും ചോദിച്ചു എന്നാണ് കണ്ടെത്തൽ കണ്ടെത്തൽ. നാല് ചോദ്യങ്ങൾ തമ്മിൽ നേരിയ വ്യത്യാസം മാത്രമാണ് ഉള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്.
CATEGORIES News
