കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ

കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ

  • ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തെ തുടർന്ന് ലക്കിടി ഗേറ്റിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു

വയനാട്‌:വാഹന പരിശോധനയ്ക്കിടെ പൊലീസിനെ കബളിപ്പിച്ച് ലക്കിടി വ്യൂപോയിൻ്റിൽ നിന്നും ചാടിയ യുവാവ് പിടിയിൽ. തിരൂരങ്ങാടി സ്വദേശി ഷഫീക്ക് ആണ് പിടിയിലായത്. ലക്കിടിക്ക് സമീപം കുറ്റിക്കാട്ടിൽ നിന്നാണ് ഷഫീക്കിനെ കസ്‌റ്റഡിയിലെടുത്തത്. ഇയാളുടെ കാറിൽ നിന്നും ഇന്നലെ 16 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു.

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തെ തുടർന്ന് ലക്കിടി ഗേറ്റിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെ ഷഫീക്കിന്റെ കാർ തടഞ്ഞ സമയം യുവാവ് പെട്ടെന്ന് ഡോർ തുറന്ന് പുറത്തേക്ക് ചാടി റോഡിന് കുറുകെ ഓടുകയായിരുന്നു. സമീപത്തെ വ്യൂപോയിന്റിൽ നിന്നാണ് ഇയാൾ ചുരത്തിലേക്ക് ചാടിയത്. ഒൻപതാം നമ്പർ വളവിൽ ഊർന്നിറങ്ങി ശേഷം വയനാട് ഭാഗത്തേക്ക് പോയി ഒളിച്ചിരിക്കുകയായിരുന്നു. ഇന്ന് രാവിലെ ലക്കിടിയിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്ന നിലയിൽ ഇയാളെ വൈത്തിരി പൊലീസ് പിടികൂടുന്നത്. സംശയം തോന്നി നാട്ടുകാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )