
കൊയിലാണ്ടി ട്രഷറിക്ക് മുന്നിൽകേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധപ്രകടനം നടത്തി
- മെഡിസിപ്പ് അപാകത പരിഹരിക്കുക, പ്രീമിയം വർദ്ധന ഒഴിവാക്കുക, ക്ഷാമാശ്വാസകുടിശ്ശിക അനുവദിക്കുക എന്നീ ആവശ്യങ്ങൾ കൂടി ഉയർത്തിയായിരുന്നു പ്രതിഷേധം.
കൊയിലാണ്ടി:പെൻഷൻ പരിഷ്കരണം നടപടികൾ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ് എസ്.പി.എ കൊയിലാണ്ടി ട്രഷറിക്ക് മുന്നിൽ പ്രതിഷേധപ്രകടനം നടത്തി. മെഡിസിപ്പ് അപാകത പരിഹരിക്കുക, പ്രീമിയം വർദ്ധന ഒഴിവാക്കുക, ക്ഷാമാശ്വാസകുടിശ്ശിക അനുവദിക്കുക എന്നീ ആവശ്യങ്ങൾ കൂടി ഉയർത്തിയായിരുന്നു പ്രതിഷേധം.

ജില്ലാ ജോയിൻ്റ് സെക്രട്ടറി ശിവദാസൻ വി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബാലൻ ഒതയോത്ത്, പ്രേമകുമാരി എസ്.കെ, രവീന്ദ്രൻമണമൽ, ജയരാജൻ,സുരേഷ്കുമാർ, രമേശൻ കിഴക്കയിൽ, രാധാകൃഷ്ണൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
CATEGORIES News
