
കൊയിലാണ്ടി താലൂക്കിൽ ഡിസംബർ മാസം റേഷൻ വിതരണം മുടങ്ങും
- റേഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള റീറ്റെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ
കൊയിലാണ്ടി:കൊയിലാണ്ടി താലൂക്കിൽ ഡിസംബർ മാസത്തെ റേഷൻ വിതരണം മുടങ്ങും. കരിവണ്ണുർ എൻഎഫ് എസ്‌എ ഗോഡൗണിൽ നിന്നും ഈ മാസത്തേക്ക് വിതരണത്തിന് ആവശ്യമായ സ്റ്റോക്ക് റേഷൻ കടകളിൽ എത്താത്തതാണ് റേഷൻ വിതരണം മുടങ്ങാൻ കാരണം. ഈ മാസം അഞ്ചാം തീയതി മുതൽ റേഷൻ വിതരണം തുടങ്ങാൻ തീരുമാനിച്ചെങ്കിലും ഒമ്പതാം തീയതി മുതലാണ് വിതരണം ആരംഭിച്ചത്. 20 ശതമാനം കടകളിൽ മാത്രമേ ഇതുവരെ റേഷൻ സാധനങ്ങൾ എത്തിക്കാൻ കഴിഞ്ഞിട്ടുള്ളൂ.

തിങ്കളാഴ്ച മുതൽ ഒക്ടോബർ നവംബർ മാസം വിതരണം ചെയ്ത ലോറി വാടക ലഭിക്കാത്തതിനാൽ വാതിൽപ്പടി വിതരണം ലോറി തൊഴിലാളികൾ അനിശ്ചിതകാല സമരം നടത്തുകയാണ് ഏഴുമാസമായി തുടർച്ചയായി മാസം ആദ്യവാരം മുതൽ ലോറിക്കാരും കരാറുകാരും സമരം നടത്തുന്ന പതിവ് രീതിയാണ്. വിതരണത്തിന് ആവശ്യമായ സാധനങ്ങൾ എത്തിക്കാൻ കഴിയാത്തതും റേഷൻ വിതരണം മുടങ്ങുന്നതും പതിവാണ്. റേഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള റീറ്റെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി പവിത്രൻ താലൂക്ക് പ്രസിഡണ്ട് പുതുക്കോട് രവീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.
