
കൊയിലാണ്ടി നഗരസഭ സി.ഡി.എസ് അംഗങ്ങൾക്കായി പരിശീലനം
- ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു.
കൊയിലാണ്ടി: നഗരസഭയിലെ സിഡിഎസ് അംഗങ്ങൾക്കായി പരിശീലനം നടത്തുന്നു. മലപ്പുറം പുലാമന്തോൾ എമറാൾഡ് റിസോർട്ടിൽ വച്ച് നടത്തുന്ന പരിശീലനത്തിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു.

പരിശീലനം ആരംഭിക്കുന്നത് കുടുംബശ്രീ സംസ്ഥാനമിഷന്റെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഡവലപ്പമെന്റ് സൊസൈറ്റി (സി ഡി എസ്) യുടെ വികസനോന്മകത പ്രവർത്തനങ്ങളിലൂടെ സ്വയം പര്യാപ്തത കൈവരിച്ചു മികവിന്റെ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. ചലനം എന്ന പേരിൽ നടക്കുന്ന പരിശീലന ക്യാമ്പയിനിൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റിമാൻ കെ. ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ജില്ലാ മിഷൻ കോർഡിനേറ്റർ പി.സി. കവിത മെമ്പർ, സെക്രട്ടറി രമിത വി, സിറ്റി മിഷൻ മാനേജർ തുഷാര എം എംസി ജിമാരായ അനിൽ കുമാർ, സീമ ചന്ദ്രൻ, ശ്രീലത ഒ കെ, മെൻ്റർ ഷീല വേണുഗോപാൽ, ബിജു മാക്സ് എന്നിവർ പങ്കെടുത്തു. സൗത്ത് സി ഡി എസ്.പേഴ്സൺ വിപിന. കെ കെ സ്വാഗതവും നോർത്ത് സി ഡി എസ്പേഴ്സൺ ഇന്ദുലേഖ എം.പി നന്ദിയും രേഖപ്പെടുത്തി