
കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി
- ചടങ്ങ് രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കെ.പി.സിസിയുടെ ആഹ്വാനപ്രകാരം കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശബരിമലയിലെ സ്വർണ പാളികൾ ചെമ്പാക്കിയതിൽ പ്രതിഷേധ ജ്വാല നടത്തി. രജീഷ് വെങ്ങളത്ത് കണ്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു.

വി.വി സുധാകരൻ,വി ടി സുരേന്ദ്രൻ,നടേരി ഭാസ്കരൻ, പി.കെ പുരുഷോത്തമൻ, എൻ.ദാസൻ, നാണി പി.പി, മണി പാവുവയൽ, തച്ചോത്ത് ദിനേശൻ, എം.വി സുരേഷ്,വിജയൻ തുന്നോത്ത് എന്നിവർ സംസാരിച്ചു.
CATEGORIES News
