കൊയിലാണ്ടി- മൈസൂരു റെയിൽപാത വരുമോ?

കൊയിലാണ്ടി- മൈസൂരു റെയിൽപാത വരുമോ?

കൊയിലാണ്ടി -മൈസൂരു പാത പ്രതീക്ഷിക്കേണ്ടെന്ന തരത്തിലാണ് റെയിൽവേ അധികൃതരുടെ പ്രതികരണം.

കോഴിക്കോട്: മലബാറിൻ്റെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമായും വാണിജ്യ മേഖലക്ക് ഉണർവേകുകയും ലക്ഷ്യമിട്ട് റെയിൽവേ പരിഗണിച്ച കൊയിലാണ്ടി -വയനാട് -മൈസൂരു പാത എങ്ങും എത്തിയില്ല . രണ്ടരവർഷം മുമ്പ് മുന്നോട്ടുവെച്ച പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
എന്നാൽ, പദ്ധതി പൂർണമായും ഉപേക്ഷിച്ചിട്ടുമില്ല. നേരത്തെ പ്രഖ്യാപിച്ച നിലമ്പൂർ -നഞ്ചൻകോട്, തലശ്ശേരി -വയനാട് -മൈസൂരു പാതകൾ വന്യ ജീവി, പാരിസ്ഥിതിക പ്രശ്‌നങ്ങൾ കാരണം വലിയ വിമർശനങ്ങൾ നേരിട്ടപ്പോഴാണ് താരതമ്യേന വന്യജീവി സങ്കേതങ്ങളെ വലിയതോതിൽ ബാധിക്കാത്ത കൊയിലാണ്ടി -വയനാട് -മൈസൂരു പാത പരിഗണിച്ചിരുന്നത്. മറ്റു പദ്ധതികൾ സജീവമായ പശ്ചാത്തലത്തിൽ കൊയിലാണ്ടി -മൈസൂരു പാത പ്രതീക്ഷിക്കേണ്ടെന്ന തരത്തിലാണ് റെയിൽവേ അധികൃതരുടെ പ്രതികരണം.
190 കിലോമീറ്റർ നീളം കണക്കാക്കിയ പാത കൊയിലാണ്ടിയിൽനിന്ന് പേരാമ്പ്ര -മുള്ളൻകുന്ന്-വാ ളൂക്ക്-നിരവിൽപ്പുഴ -തരുവണ കൽപറ്റ -മീനങ്ങാ ടി -പുൽപള്ളി -കൃഷ്‌ണരാജപുരം -എച്ച്.ഡി. കോ ട്ട -ഹംബാപുര -ബിധിരഗോഡ് -കടകോള -മൈ സൂരു എന്നിങ്ങനെയാണ് വിഭാവനം ചെയ്തിരു ന്നത്. കടകോള മുതൽ മൈസൂരുവിലേക്ക് നിലവിൽ പാതയുണ്ട് എന്നത് ഗുണമാണ്. വന്യജീവി മേഖലകളെ കുറച്ചുമാത്രമേ ബാധിക്കൂ എന്നതാ യിരുന്നു പാതയുടെ പ്രത്യേകത.
വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകരാതിരി ക്കാനും പരിസ്ഥിതിക്ക് ആഘാതമുണ്ടാവാതിരി ക്കാനും പുൽപള്ളിക്കും കൃഷ്ണ‌രാജ പുരത്തി നുമിടയിൽ വനമേഖലയിലൂടെ 20 കിലോമീറ്റർ ദൈർഘ്യത്തിൽ കബനി ടണൽ നിർമിക്കാനും പദ്ധതിയിൽ നിർദേശിച്ചിരുന്നു. പുതിയ പാത മലബാർ മേഖലയുടെ യാത്രാ സൗകര്യം വർധിപ്പിക്കും എന്നതിനപ്പുറം വാണിജ്യ വ്യവസായ പുരോഗതിക്കും വലിയ മുതൽക്കൂട്ടാവുമെന്നതിനാ ൽ വ്യാപാര സംഘടനകളടക്കം പ്രതീക്ഷയോടെയാണ് പദ്ധതിയെ കണ്ടിരുന്നത്.കൊയിലാണ്ടി -പേരാമ്പ്ര -മുള്ളൻകുന്ന്-വാളൂക്ക് -നിരവിൽപ്പുഴ -തരുവണ -കൽപറ്റ -മീനങ്ങാടി -പു പള്ളി -കൃഷ്ണരാജപുരം -എച്ച്.ഡി കോട്ട -ഹം ബാപുര -ബിധിരഗോഡ്-കടകോള -മൈസൂരു എ ന്നിങ്ങനെയാണ് നിർദിഷ്ട റെയിൽപാത റൂട്ട്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )