കോഴിക്കോട്–വയനാട് തുരങ്കപാതയ്ക്ക് പരിസ്ഥിതി അനുമതി; നിർമാണ പ്രവൃത്തി ഉദ്ഘാടനം അടുത്തമാസം മുഖ്യമന്ത്രി നിർവഹിക്കും

കോഴിക്കോട്–വയനാട് തുരങ്കപാതയ്ക്ക് പരിസ്ഥിതി അനുമതി; നിർമാണ പ്രവൃത്തി ഉദ്ഘാടനം അടുത്തമാസം മുഖ്യമന്ത്രി നിർവഹിക്കും

  • പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കൺ അനുബന്ധ ത്രികക്ഷി കരാറിലാണ് തുരങ്കപാത നിർമ്മാണം നടക്കുന്നത്.

കോഴിക്കോട്: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ തുരങ്കപാതയ്ക്ക് പാരിസ്ഥിതികാനുമതി നൽകി പരിസ്ഥിതി കേന്ദ്രത്തിൻ്റെ ഉത്തരവ് പുറത്തിറങ്ങി. പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കൺ അനുബന്ധ ത്രികക്ഷി കരാറിലാണ് തുരങ്കപാത നിർമ്മാണം നടക്കുന്നത്.
ടെൻഡർ നടപടികൾ നേരത്തെ പൂർത്തീകരിച്ചിരുന്നു. ഭോപ്പാൽസ്ഥാനമായ ദിലിപ് ബിൽഡ്കോൺ, കൊൽക്കത്തയിലെ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളാണ് കരാർ ഏറ്റെടുത്തത്. 2134 കോടി രൂപ പദ്ധതിച്ചെലവ്. നിർമാണ പ്രവൃത്തി ഉദ്ഘാടനം അടുത്തമാസം മുഖ്യമന്ത്രി നിർവഹിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )