ചെങ്ങോട്ടുകാവ്സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വായന പക്ഷാചരണം നടത്തി

ചെങ്ങോട്ടുകാവ്സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വായന പക്ഷാചരണം നടത്തി

  • ഉദ്ഘാടനം സൈമ ലൈബ്രറി ആൻ്റ് റീഡിങ് റൂമിൽ കന്മന ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി:ചെങ്ങോട്ടുകാവ് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വായന പക്ഷാചരണം കൊയിലാണ്ടി താലൂക്ക് തല ഉദ്ഘാടനം സൈമ ലൈബ്രറി ആൻ്റ് റീഡിങ് റൂമിൽ കന്മന ശ്രീധരൻ ഉദ്ഘാടനം ചെയ്തു.ലൈബ്രറി കൗൺസിൽ താലുക്ക്
പ്രസിഡൻ്റ് എൻ അലി മുഖ്യാതിഥിയായി. ഇ കെ ബാലൻ അധ്യക്ഷത വഹിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈബ്രേറിയൻ ഷാജി വലിയാട്ടിൽ ഗ്രന്ഥശാലകൾ മാനവികതയുടെ കാവൽപ്പുരകൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ ദാമോദരൻ, ആർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. രാഖേഷ് പുല്ലാട്ട് സ്വാഗതവും എ സുരേഷ് നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )