
ജനവാസമേഖലയിലെ വന്യജീവികളെ വെടിവെച്ചുകൊല്ലും; തീരുമാനവുമായി ചക്കിട്ടപ്പാറ പഞ്ചായത്ത്
- എല്ലാ പാർട്ടികളും ഐകകണ്ഠ്യേന എടുത്ത തീരുമാനമാണെന്നും ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ
കോഴിക്കോട്: ജനവാസമേഖലയിൽ ഇറങ്ങുന്ന എല്ലാ വന്യമൃഗങ്ങളേയും വെടിവെച്ചുകൊല്ലാൻ തീരുമാനവുമായി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്. ജനങ്ങളുടെ താൽപര്യമാണ് ഇത്തരമൊരു തീരുമാനമെന്നും നിയമവിരുദ്ധമാണെങ്കിലും എല്ലാ പാർട്ടികളും ഐകകണ്ഠ്യേന എടുത്ത തീരുമാനമാണെന്നും ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ പറയുന്നു. പഞ്ചായത്തിന്റെ ഈ തീരുമാനം അറിയിച്ചുകൊണ്ട് ഒരു വീഡിയോ സന്ദേശവും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.

പഞ്ചായത്തിന്റെ ഭൂവിസ്തൃതിയിൽ 60 ശതമാനവും വനഭൂമിയാണ്. 10 വാർഡുകൾ വനഭൂമിയാൽ ചുറ്റപ്പെട്ടതാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ പഞ്ചായത്തിലെ ജനങ്ങൾ നേരിടുന്ന പ്രശ്നമാണ് വന്യജീവി ആക്രമണം. കൃഷിക്കാർക്ക് ഉപജീവനം നടത്താനാവുന്നില്ല,മലയോര മേഖലയിലെ കർഷകർ അസംതൃപ്തരാണെന്നും വീഡിയോയിൽ പറയുന്നു.
CATEGORIES News