ജനവാസ കേന്ദ്രത്തിൽ പടക്ക പടക്കനിർമാണ ശാല; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

ജനവാസ കേന്ദ്രത്തിൽ പടക്ക പടക്കനിർമാണ ശാല; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

  • നിർമിക്കാൻ പോകുന്ന പടക്കനിർമാണ ശാലയുടെ 20 മീറ്ററിനുള്ളിൽ വീടുകളുണ്ട്

പേരാമ്പ്ര: നൊച്ചാട് 11 വാർഡ് എലിപ്പാറ പൊരേറി ചാലിൽ പറമ്പിൽ പടക്ക നിർമാണശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്ക പരിഹരിക്കണമെന്ന് പ്രദേശവാസികൾ. കാട് വെട്ടിയൊരുക്കുന്നത് കണ്ട നാട്ടുകാർ അന്വേഷിച്ചപ്പോഴാണ് പടക്കനിർമാണ ശാലയുടെ വിവരം അറിയുന്നത്. ഇത് സംബന്ധിച്ച് പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ കൈമലർത്തുകയാണ് ചെയ്തത്. ആശങ്ക പരിഹരിക്കുന്നില്ലെങ്കിൽ ജനകീയ ഒപ്പ് ശേഖരണം നടത്തി പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.

നിർമിക്കാൻ പോകുന്ന പടക്കനിർമാണ ശാലയുടെ 20 മീറ്ററിനുള്ളിൽ വീടുകളുണ്ട്. സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവാൻ സാധ്യതയുള്ള പടക്ക നിർമാണ ശാലയുടെ നിർമിതിയിൽ പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാൻ അധികാരികൾ തയാറാവണമെന്ന് മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡൻ്റ് പി.സി. മുഹമ്മദ് സിറാജ് ആവശ്യപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )