ടി വി കെ സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിച്ച 246 കോടി രൂപയുടെ പദ്ധതി റദ്ദാക്കി

ടി വി കെ സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിച്ച 246 കോടി രൂപയുടെ പദ്ധതി റദ്ദാക്കി

  • ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന്റെ കീഴിൽ നടപ്പാക്കാനിരുന്ന 46 പദ്ധതികളാണ് റദ്ദാക്കിയത്.

ചെന്നൈ : തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളുടെ വരുമാനം ഉപയോഗിച്ച് നടപ്പാക്കാൻ പദ്ധതിയിട്ടിരുന്ന 246 കോടി രൂപയുടെ വികസന പദ്ധതികൾ മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാർ റദ്ദാക്കി. ക്ഷേത്ര ഫണ്ടുകൾ വാണിജ്യ പദ്ധതികൾക്കോ ആഡംബര നിർമ്മാണങ്ങൾക്കോ വിനിയോഗിക്കുന്നതിന് പകരം ക്ഷേത്രങ്ങളുടെ നവീകരണത്തിനും ഭക്തർക്കായുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നൽകാനാണ് സർക്കാരിന്റെ തീരുമാനം.

ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന്റെ കീഴിൽ നടപ്പാക്കാനിരുന്ന 46 പദ്ധതികളാണ് റദ്ദാക്കിയത്. ഇതിൽ 115.77 കോടി രൂപ ചെലവിൽ നിർമിക്കാനിരുന്ന 29 വിവാഹ മണ്ഡപങ്ങളും 130.08 കോടി രൂപയുടെ 17 വാണിജ്യ സമുച്ചയ പദ്ധതികളും ഉൾപ്പെടുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )