ടെർമിനൽ 4-ൽ കുവൈത്ത് എയർവേയ്സ് സർവീസുകൾ വീണ്ടും ആരംഭിച്ചു

ടെർമിനൽ 4-ൽ കുവൈത്ത് എയർവേയ്സ് സർവീസുകൾ വീണ്ടും ആരംഭിച്ചു

  • കെയ്റോ, അമ്മാൻ, ഡൽഹി, മുംബൈ, മനില എന്നീ നഗരങ്ങളിലേക്ക് പ്രാഥമിക സർവീസുകൾ ആരംഭിച്ചു.

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ കുവൈത്ത് എയർവേയ്സ് സർവീസുകൾ വീണ്ടും ആരംഭിച്ചു. വ്യോമപാത വീണ്ടും തുറന്നതിനെ തുടർന്ന് ഞായറാഴ്ച മുതൽ സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിച്ചതായി കമ്പനി അറിയിച്ചു. ചെക്ക്-ഇൻ നടപടികൾ സുഗമമായും കാര്യക്ഷമമായും നടന്നുവെന്ന് അധികൃതർ വ്യക്തമാക്കി.കെയ്റോ, അമ്മാൻ, ഡൽഹി, മുംബൈ, മനില എന്നീ നഗരങ്ങളിലേക്ക് പ്രാഥമിക സർവീസുകൾ ആരംഭിച്ചു.

തുടക്കത്തിൽ പരിമിതമായ രീതിയിൽ സർവീസുകൾ നടത്തുകയും അടുത്ത ആഴ്ചകളിൽ കൂടുതൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 35 റൂട്ടുകൾ ആരംഭിക്കാനാണ് പദ്ധതി, ആദ്യഘട്ടത്തിൽ ബെയ്റൂത്ത്, റിയാദ്, ലണ്ടൻ, ഇസ്ത‌ാംബൂൾ ഉൾപ്പെടെ 13 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് ആരംഭിക്കുമെന്ന് ആക്ടിംഗ് സി.ഇ.ഒ അബ്‌ദുൽവഹാബ് അൽ-ഷത്തി അറിയിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )