
തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കി ഉയർത്തികാട്ടിയുള്ള പ്രചാരണത്തിൽ കടുത്ത അതൃപ്‌തിയുമായി കോൺഗ്രസ്
- രാഹുൽ ഗാന്ധിയെ മാത്രമേ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിയ്ക്കുവെന്നാണ് കോൺഗ്രസ് നിലപാട്
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കി ഉയർത്തികാട്ടിയുള്ള പ്രചാരണത്തിൽ കടുത്ത അതൃപ്‌തിയുമായി കോൺഗ്രസ്. രാഹുൽ ഗാന്ധിയെ മാത്രമേ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിയ്ക്കുവെന്നാണ് കോൺഗ്രസ് നിലപാട്. ടിവികെ നിലപാട് മാറ്റിയില്ലെങ്കിൽ കോൺഗ്രസ് മന്ത്രിമാർ രാജിവെക്കുമെന്നും ഭീഷണിയുണ്ട്. അടുത്തിടെ നിയമസഭയിൽ മന്ത്രി ഡി ശരത്കുമാറാണ് സി ജോസഫ് വിജയ്പ്രധാനമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത്. പിന്നാലെ ടിവികെയിലെ മുതിർന്ന മന്ത്രിമാർ ഉൾപ്പെടെ ഇക്കാര്യം വിവിധ വേദികളിൽ പറഞ്ഞു.

തൂത്തുക്കുടിയിൽ 2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി സി ജോസഫ് വിജയ് എന്നുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.ഇതിന് പിന്നാലെ രാജി ഭീഷണിയുമായി കോൺഗ്രസ് മന്ത്രിമാരും രംഗത്തെത്തി.പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിയ്ക്കുവെന്നും അല്ലാത്ത പക്ഷം രാജിവെക്കുമെന്നും മന്ത്രി രാജേഷ് കുമാർ പറഞ്ഞു.കോൺഗ്രസ് പ്രതികരണങ്ങൾക്കെതിരെ ശക്തമായ മറുപടിയുമായി ടിവികെയും രംഗത്തുണ്ട്. അറുപത് വർഷത്തിന് ശേഷം കോൺഗ്രസിന് തമിഴ് നാട്ടിൽ മന്ത്രിസ്ഥാനം ലഭിച്ചത്, സി ജോസഫ് വിജയ് കാരണമെന്നാണ് ടിവികെയുടെ വാദം.
