
തരംമാറ്റുന്നതിനായി അർഹരായ മുൻഗണനേതര റേഷൻ കാർഡ് ഉടമകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയ പരിധി ജൂലൈ 20 വരെ നീട്ടി
- അർഹരായ റേഷൻ കാർഡുടമകൾ ബന്ധപ്പെട്ട രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ ecitizen.civilsupplieskerala.gov.in എന്ന സിറ്റിസൺ ലോഗിൻ പോർട്ടൽ മുഖേനയോ അപേക്ഷ സമർപ്പിക്കണമെന്നു ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
തിരുവനന്തപുരം:മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻകാർഡുകൾ പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക്) തരംമാറ്റുന്നതിനായി അർഹരായ മുൻഗണനേതര റേഷൻ കാർഡ് ഉടമകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയ പരിധി ജൂലൈ 20 വരെ നീട്ടി. അർഹരായ റേഷൻ കാർഡുടമകൾ ബന്ധപ്പെട്ട രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ ecitizen.civilsupplieskerala.gov.in എന്ന സിറ്റിസൺ ലോഗിൻ പോർട്ടൽ മുഖേനയോ അപേക്ഷ സമർപ്പിക്കണമെന്നു ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. മുൻഗണനാ റേഷൻകാർഡുകൾ ലഭിക്കാൻ അർഹതയുള്ള മുൻഗണനേതര വിഭാഗക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
CATEGORIES News
