
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകൾ 22 ശതമാനം കൂടും
- സർവീസുകൾ വർധിക്കുന്നത് ഇന്ന് മുതൽ 2026 മാർച്ച് 28 വരെയുള്ള കാലയളവിലാണ് .
തിരുവനന്തപുരം: വിൻ്റർ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകൾ 22 ശതമാനം കൂടും.സർവീസുകൾ വർധിക്കുന്നത് ഇന്ന് മുതൽ 2026 മാർച്ച് 28 വരെയുള്ള കാലയളവിലാണ് . ഇതോടെ പ്രതിവാര എയർ ട്രാഫിക് മൂവ്മെൻ്റുകൾ 732 ആയി ഉയരും. നിലവിലെ സമ്മർ ഷെഡ്യൂളിൽ ഇത് 600 ആയിരുന്നു. നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് കൂടി ഉടൻ പുതിയ സർവീസുകൾ തുടങ്ങും. കണ്ണൂർ, കൊച്ചി, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് സർവീസുകളുടെ എണ്ണം കൂടും.

വിദേശ നഗരങ്ങളായ ദമ്മാം, റിയാദ്, കുവൈറ്റ്, ക്വാലാലംപൂർ, മാലെ എന്നിവിടങ്ങളിലേക്കും സർവീസുകൾ വർധിക്കും. 300 പ്രതിവാര രാജ്യാന്തര സർവീസുകൾ എന്നത് 326 ആയി മാറുമെന്ന് അധികൃതർ അറിയിച്ചു. ആഭ്യന്തര സർവീസുകൾ മുന്നൂറിൽ നിന്ന് 406 ആയി ഉയരുമെന്നും വിമാനത്താവളം അധികൃതർ വ്യക്തമാക്കി.
CATEGORIES News
