
തിരുവോണം ബംപർ ലോട്ടറി ഫലം പ്രഖ്യാപിച്ചു
- TL 360615 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 30 കോടി രൂപ.കണ്ണൂരിലെ ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്
തിരുവനന്തപുരം: എല്ലാവരും ഉറ്റുനോക്കുന്ന, 30 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബംപർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. TL 360615 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 30 കോടി രൂപ.കണ്ണൂരിലെ ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

സമ്മാനം ലഭിച്ചത് ആർക്കാണെന്ന് പരിശോധിക്കുകയാണെന്ന് ഏജൻസിയിലെ അനീഷ് പറഞ്ഞു. മുൻപും ഈ ഏജൻസി വിറ്റ ടിക്കറ്റിന് നിരവധി സമ്മാനങ്ങൾ അടിച്ചിട്ടുണ്ട്. രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേർക്ക്.ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്. 500 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റായ
https://statelottery. kerala.gov.inൽ ഫലം ലഭ്യമാകും.
CATEGORIES News
