തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ‘ഹൈഡ്ര’ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ‘ഹൈഡ്ര’ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

  • ഫേസ്ബുക്കിലൂടെയാണ് പിണറായി വിജയന്റെ പ്രതികരണം

തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ‘ഹൈഡ്ര’ പരാമർശത്തിനെതിരെ മുൻ കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. രേവന്ത് റെഡ്ഡിയുടെ പ്രസ്താവന ഞെട്ടിക്കുന്നതും ജനാധിപത്യ സമൂഹത്തെ അപഹസിക്കുന്നതുമാണെന്നും പിണറായി വിജയൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പിണറായി വിജയന്റെ പ്രതികരണം.ഹിറ്റ്ലറുടെ പ്രിയപ്പെട്ട വാക്കായിരുന്നു ഹൈഡ്രയെന്നും അവരെപ്പോലെ ആരെയും കൊല ചെയ്യാൻ ശേഷിയുള്ള ഒരു സംവിധാനമാണ് തന്റെ പ്രചോദനമെന്നുമാണ് ഒരു ജനാധിപത്യ രാജ്യത്തെ മുഖ്യമന്ത്രി വേദിയിൽ വിളിച്ചുപറഞ്ഞതെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടിലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റിനെ പരസ്യമായി ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി കോൺഗ്രസ് പാർട്ടിക്ക് സ്വന്തമായുണ്ട് എന്നത് ലജ്ജാകരമാണെന്നും അദ്ദേഹം വിമർശിച്ചു.

ബിജെപിയുടെയും ആർഎസ്എസിന്റെയും ഫാസിസ്റ്റ് നയങ്ങളെ എതിർക്കാൻ കോൺഗ്രസിന് ഒരിക്കലും കഴിയില്ലെന്ന് ഇടതുപക്ഷം ആവർത്തിച്ചു വ്യക്തമാക്കുന്നതിന്റെ അടിസ്ഥാനം ഇത് തന്നെയാണ്. ജനാധിപത്യ വിശ്വാസികൾ ഈ അപകടം തിരിച്ചറിയണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.തെലങ്കാനയിലെ സർക്കാർ ഭൂമിയും തണ്ണീർത്തടങ്ങളും കൈയേറുന്നവർക്കെതിരെ നടപടിയെടുക്കാൻ രൂപീകരിച്ച ദൗത്യസേനയാണ് ഹൈഡ്ര. ഹിറ്റ്ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ദൗത്യസേനക്ക് ഹൈഡ്ര എന്ന് പേരിട്ടതെന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമർശം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )