ദേശീയപാതയിലേക്കുള്ള റോഡുകൾ തകർന്നു

ദേശീയപാതയിലേക്കുള്ള റോഡുകൾ തകർന്നു

  • മഴ പെയ്യുമ്പോൾ കുഴിയുടെ ആഴം അറിയാതെ വാഹനങ്ങളും കുടുങ്ങിപ്പോകുന്ന നിലയിലാണുള്ളത്

വടകര:ദേശീയപാതയിലേക്കുള്ള പ്രവേശന റോഡുകൾ തകർന്ന നിലയിൽ. പാർക്ക് റോഡ്, ജില്ലാ ആശുപത്രി റോഡ്, എൻഎച്ച് ഓഫിസ് പരിസരത്തുനിന്ന് ജില്ലാ ആശുപത്രിയിലേക്കുള്ള റോഡ്, പാറേമ്മൽ സ്‌കൂൾ പരിസരം, അടയ്ക്കാത്തെരു ജംക്ഷൻ, പരവന്തല, ജനത സീയം ബസ് കാത്തിരിപ്പു കേന്ദ്രം പരിസരം എന്നിവിടങ്ങളിൽ ദേശീയപാതയുമായി ചേരുന്ന ഭാഗം മുഴുവനായും തകർന്നു.

ഇരുചക്ര വാഹനങ്ങളെ വീഴ്ത്തുന്ന കുഴികളാണു പലയിടത്തും ഉള്ളത്. മഴ പെയ്യുമ്പോൾ കുഴിയുടെ ആഴം അറിയാതെ വാഹനങ്ങളും കുടുങ്ങിപ്പോകുന്ന നിലയിലാണുള്ളത്. ഇതിന് മുന്നേ പരാതിയുണ്ടായതിനെ തുടർന്ന് ദേശീയപാത നിർമാണ കമ്പനി അറ്റകുറ്റപ്പണി ചെയ്തിരുന്നു. കുറച്ചുകാലമായി കുഴികൾ മൂടാറില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )