
നടിയെ ആക്രമിച്ച കേസ്; കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും
- ഇന്ന് കോടതി പരിഗണിക്കുക മുൻ ഡിജിപി ആർ.ശ്രീലേഖയ്ക്കെതിരെ അതിജീവിതയുടെ അഭിഭാഷക ടി.ബി മിനി നൽകിയതുൾപ്പടെ ആറ് ഹർജികളാണ്.
കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും.ഇന്ന് കോടതി പരിഗണിക്കുക മുൻ ഡിജിപി ആർ.ശ്രീലേഖയ്ക്കെതിരെ അതിജീവിതയുടെ അഭിഭാഷക ടി.ബി മിനി നൽകിയതുൾപ്പടെ ആറ് ഹർജികളാണ്.കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട ചില വാർത്തകൾ സംപ്രേഷണ ചെയ്ത മാധ്യമങ്ങൾക്കെതിരെ എട്ടാം പ്രതിയായിരുന്ന ദിലീപ് നൽകിയ ഹർജികളും കോടതിയുടെ പരിഗണനയിൽ വരും. ഹർജികളിൽ വാദം കേട്ട ശേഷം കോടതി അലക്ഷ്യം ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ തുടർ നടപടികൾക്കായി ഹർജികൾ പ്രിൻസിപ്പിൽ സെഷൻസ് കോടതി ഹൈക്കോടതിയ്ക്ക് കൈമാറും.

ആർ. ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടിരിക്കുന്നത് യൂട്യൂബ് ചാനലിലൂടെ ദിലീപിന് അനുകൂലമായി സംസാരിക്കുകയും അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതിനാണ്. ഇതിനു പുറമെ, കേസിലെ വിചാരണ വിവരങ്ങൾ സംപ്രേഷണം ചെയ്ത മാധ്യമങ്ങൾക്കെതിരെ ദിലീപ് നൽകിയ ഹർജികളും കോടതി ഇന്ന് പരിശോധിക്കും. വിചാരണ നടപടികൾ രഹസ്യമായി സൂക്ഷിക്കണമെന്ന കോടതി നിർദ്ദേശം മാധ്യമങ്ങൾ ലംഘിച്ചുവെന്നാണ് ദിലീപിന്റെ ആരോപണം.
