നടൻ വിജയ്ക്ക് കരൂരിൽ പോകാൻ അനുമതിയില്ല

നടൻ വിജയ്ക്ക് കരൂരിൽ പോകാൻ അനുമതിയില്ല

  • വിജയ്ക്കും ഡിഎംകെ സർക്കാരിനും ഇന്നത്തെ ദിനം നിർണായകമാണ്.

കരൂർ:ദുരന്തത്തിന് പിന്നാലെ കരൂരിലേക്ക് പോകാൻ തമിഴക വെട്രി കഴകം (ടിവികെ ) അധ്യക്ഷനും നടനുമായ വിജയ്ക്ക് അനുമതിയില്ല. ഇന്നലെ രാത്രി വിജയ് പൊലീസുമായി സംസാരിച്ചെങ്കിലും അനുമതി നിഷേധിച്ചു. അറസ്‌റ്റിന് വിവിധ കോണുകളിൽ നിന്ന് മുറവിളി ഉയരുന്നതിനിടെ കനത്ത സുരക്ഷയിൽ വിജയ് ചെന്നൈയിലെ വീട്ടിൽ തുടരുകയാണ്.

വിജയ്ക്കും ഡിഎംകെ സർക്കാരിനും ഇന്നത്തെ ദിനം നിർണായകമാണ്. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ടി വി കെ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.പോലീസിന്റെ അന്വേഷണവും സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ കമ്മീഷൻ അന്വേഷണവും പുരോഗമിക്കുകയാണ്. ദുരന്തത്തിൽ മരണം 41 ആയി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )