
നാട്ടുകാർ ക്വാറിയിലേക്ക് ജനകീയമാർച്ച് നടത്തി
- മാർച്ച് ഉദ്ഘാടനം ചെയ്തത് എം.എൻ. കാരശ്ശേരിയാണ്
കൊടിയത്തൂർ :പഞ്ചായത്തിലെ ഗോതമ്പ് റോഡ് കരിങ്കൽ ക്വാറിയിലേക്ക് ജനകീയമാർച്ച് നടത്തി. ജീവനും സ്വത്തിനും സംരക്ഷണം നൽകണം എന്നാവശ്യപ്പെട്ട് ആണ് ജനകീയമാർച്ച് നടത്തിയത്. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്താൻ കാരണം ആയത് ക്വാറികളെ ബന്ധിപ്പിച്ച് മലമുകളിലൂടെ റോഡ് വെട്ടിയപ്പോൾ കൂട്ടിയിട്ടമണ്ണ് പ്രദേശത്തെ വീടുകൾക്ക് ഭീഷണിയായ സാഹചര്യത്തിലാണ്.
മാർച്ച് ഉദ്ഘാടനം ചെയ്തത് എം.എൻ. കാരശ്ശേരിയാണ്. അധ്യക്ഷത വഹിച്ചത് സമരസമിതി ചെയർമാൻ ബഷീർ പുതിയൊട്ടിൽ ആണ്. ജനകീയ മാർച്ചിൽ കൺവീനർ കബീർ കണിയാത്ത്, വാർഡ് അംഗം കോമളം തോണിച്ചാൽ, സുജ ടോം, മുനീർ ഗോതമ്പ് റോഡ്, സലീം കോയ, ജെയിൻ ചെറുതോട്, സത്യനാഥൻ, വിശ്വലക്ഷ്മി എന്നിവർ സംസാരിച്ചു.
CATEGORIES News