‘അമൃതം കോഴിക്കോട്’ വികസനരേഖ പുറത്തിറക്കി ബിജെപി

‘അമൃതം കോഴിക്കോട്’ വികസനരേഖ പുറത്തിറക്കി ബിജെപി

  • കോഴിക്കോടിനെ മാതൃകാ ലോക്സ്‌സഭാ മണ്ഡലമാക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്‌തിരിക്കുന്നത്

കോഴിക്കോട് : എൻഡിഎ സ്ഥാനാർഥി എം.ടി. രമേശ് മുന്നോട്ടു വെക്കുന്ന ‘അമൃതം കോഴിക്കോട്’ പദ്ധതിയുടെ വികസനരേഖ ബിജെപി സംസ്ഥാന മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രകാശനം ചെയ്തു. കോഴിക്കോടിന്റെ സമഗ്രപുരോഗതിക്കും പരിവർത്തനത്തിനും ഉതകുന്ന വികസനരേഖയാണിതെന്ന് കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.

ബേപ്പൂർ തുറമുഖ വികസനം, കോംട്രസ്റ്റ് നെയ്ത്തുകമ്പനി സംരക്ഷണം, ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിന്റെ പുനരുജ്ജീവനം തുടങ്ങിയ വികസനപദ്ധതികളാണ് രേഖയിലുള്ളത്. കോഴിക്കോടിനെ മാതൃകാ ലോക്സ്‌സഭാ മണ്ഡലമാക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്‌തിരിക്കുന്നത്. വികസിതഭാരതം എന്ന സങ്കല്പത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്രമോദിയുടെ കരങ്ങൾക്ക് ശക്തിപകരുന്ന വികസനമാതൃകയാണിതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

റെയിൽവേ വികസനത്തിന്റെ ഭാഗമായി കോഴിക്കോട് സെക്കൻഡ് ടെർമിനൽ, ലൈറ്റ് മെട്രോ, വിമാനത്താവള വികസനം, എയിംസ് സ്ഥാപിക്കൽ, ഇലക്ട്രോണിക് സിറ്റി, വ്യവസായപാർക്ക്, കേന്ദ്ര സർവകലാശാലകളുടെ ഓഫ് കാംപസുകൾ, മെഡിക്കൽ കോളേജ് വികസനം തുടങ്ങിയ വികസന മാതൃകകളാണ് വികസന രേഖയിലുള്ളത്.

ചടങ്ങിൽ ബിജെപി ജില്ലാപ്രസിഡന്റ് വി.കെ. സജീവൻ അധ്യക്ഷത വഹിച്ചു. കെ. നാരായണൻ, സുമതി ഹരിദാസൻ, നിയാസ് വൈദ്യരകം, സന്തോഷ് കാളിയത്ത്, വി. മോഹനൻ, ടി.വി. ഉണ്ണികൃഷ്ണൻ, ഗിരി പാമ്പനാർ എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )