
നീറ്റ് ചോദ്യപേപ്പർ ചോർച്ച ഐക്യദാർഢ്യം പ്രകടിപ്പിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ നിരുപാധികം പിൻവലിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി വിഡി സതീശന് കത്ത് നൽകി പ്രതിപക്ഷ നേതാവ്
- വിദ്യാർഥികളും, യുവജനങ്ങളും, സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടെയുള്ള പൊതുസമൂഹം കേന്ദ്രത്തിനെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു,
തിരുവനന്തപുരം: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യതലസ്ഥാനത്ത് നടന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ നിരുപാധികം പിൻവലിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി വിഡി സതീശന് കത്ത് നൽകി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിദ്യാർഥികളും, യുവജനങ്ങളും, സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടെയുള്ള പൊതുസമൂഹം കേന്ദ്രത്തിനെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു, ഈ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ കേരളത്തിൽ അയ്യായിരത്തോളം വിദ്യാർഥികൾക്കെതിരെ സംസ്ഥാന പോലീസ് കേസെടുത്തുവെന്നനാണ് പുറത്തുവരുന്ന വിവരം.

സമരം അവസാനിപ്പിക്കാൻ നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ എല്ലാ കേസുകളും റദ്ദ് ചെയ്യുമെന്ന് കേന്ദ്രസർക്കാർ സമ്മതിച്ചിട്ടും കേരളത്തിൽ യുഡിഎഫ് സർക്കാർ അത്തരമൊരു തീരുമാനം എന്തുണ്ട് എടുത്തില്ല എന്നും പ്രതിപക്ഷ നേതാവിന്റെ കത്തിൽ ചോദിക്കുന്നുണ്ട്.
