
നോമ്പുതുറ നടത്തി എസ്‌എആർബിടിഎം ഗവ: കോളേജ് 90-92ബാച്ച്
- മുൻസിപ്പൽ കൗൺസിലർ അസീസ് മാസ്റ്റർ പരിപാടി ഉൽഘാടനം ചെയ്തു
ചെങ്ങോട്ട് കാവ്:എസ് എ ആർ ബി ടി എം ഗവ: കോളേജ് 90-92 ബാച്ചിൻ്റെ നോമ്പുതുറ-2025 ചെങ്ങോട്ട് കാവ് വൺ ടു വൺ ഓഡിറ്റോറിയത്തിൽ നടന്നു. സെക്രട്ടറി സുസ്മിത സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മജീദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ മുൻസിപ്പൽ കൗൺസിലർ അസീസ് മാസ്റ്റർ ഉൽഘാടനം ചെയ്തു. ചടങ്ങിൽ രാഷ്ട്ര സേവനം ചെയ്തു വിരമിച്ച സുബേദാർ (റിട്ട) സതീഷിനെ പോലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്, ശ്രീകുമാർ എന്നിവർ പൊന്നാടയണിഞ്ഞ് ആദരിച്ചു.

വൈസ് പ്രസിഡന്റ് മഹിജ, ജോ:സെക്രട്ടറി ശ്രീശൻ കാർത്തിക എന്നിവർ ആശംസ നേർന്നു സംസാരിച്ചു. ഖജാൻജി രാജു നർത്തകി നന്ദി രേഖപ്പെടുത്തി. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.
CATEGORIES News