
നോർക്ക കെയർ അപേക്ഷ തീയതി നീട്ടി
- 13,411 രൂപക്ക് അഞ്ച് ലക്ഷം ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം അപകട ഇൻഷുറൻസും
കൊച്ചി: പ്രവാസി കേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൽ അപേക്ഷിക്കാനുള്ള സമയപരിധി ഒരുദിവസം കൂടി നീട്ടി. നാളെ രാത്രി 12 മണിവരെ എന്റോൾ ചെയ്യാം.

ഒക്ടോബർ 29 വൈകിട്ട് അഞ്ച് മണിവരെയുളള കണക്കനുസരിച്ച് 76,954 പേർ എന്റോൾ ചെയ്തു. സാധുവായ നോർക്ക പ്രവാസി ഐ.ഡി, സ്റ്റുഡൻ്റ് ഐ.ഡി. എൻ.ആർ.കെ ഐ.ഡി കാർഡുളള പ്രവാസി കേരളീയർക്ക് നാളെ രാത്രി 12 മണിവരെ എന്റോൾ ചെയ്യാം. നോർക്ക റൂട്ട്സിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.kerala.gov.in സന്ദർശിച്ചോ നോർക്ക കെയർ മൊബൈൽ ആപ്പുകൾ മുഖേനയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.
CATEGORIES News
