
പഴയ എകെജി സെന്റർ കെട്ടിടം ഒഴിപ്പിക്കണമെന്ന് ഹൈകോടതിയിൽ ഹർജി
- കേരള സർവകലാശായുടെ 55 സെന്റ് കൈയേറിയെന്ന് ചൂണ്ടിക്കാട്ടി കേരള സർവകലാശാല മുൻ ജോയിന്റ് രജിസ്ട്രാർ ആർ ശശിധരനാണ് ഹർജി നൽകിയത്.
തിരുവനന്തപുരം : പഴയ എകെജി സെന്റർ കെട്ടിടം ഒഴിപ്പിക്കണമെന്ന് ഹൈകോടതിയിൽ ഹർജി. കേരള സർവകലാശായുടെ 55 സെന്റ് കൈയേറിയെന്ന് ചൂണ്ടിക്കാട്ടി കേരള സർവകലാശാല മുൻ ജോയിന്റ് രജിസ്ട്രാർ ആർ ശശിധരനാണ് ഹർജി നൽകിയത്.

ഹർജി സ്വീകരിക്കുന്നതോടെ കെട്ടിടത്തിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്ന ആവശ്യവുമുണ്ട്. പൊതുതാത്പര്യ സ്വഭാവമുള്ളതിനാൽ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് ഹർജി മാറ്റിയിട്ടുണ്ട്.
CATEGORIES News
