പാലക്കാടുള്ള ഫ്ലാറ്റിൽ നിന്ന് ഒഴിയാൻ രാഹുൽ മാങ്കൂട്ടത്തിലിന് അസോസിയേഷന്റെ നോട്ടീസ്

പാലക്കാടുള്ള ഫ്ലാറ്റിൽ നിന്ന് ഒഴിയാൻ രാഹുൽ മാങ്കൂട്ടത്തിലിന് അസോസിയേഷന്റെ നോട്ടീസ്

  • ഫ്ലാറ്റിൽ താമസിക്കുന്ന മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷൻ നോട്ടീസ് നൽകിയത്.

പാലക്കാട്: പാലക്കാടുള്ള ഫ്ലാറ്റിൽ നിന്ന് ഒഴിയാൻ രാഹുൽ മാങ്കൂട്ടത്തിലിന് അസോസിയേഷൻ നോട്ടീസ് നൽകി. ഈ മാസം 25നകം ഒഴിയണമെന്നാണ് നിർദേശം. ഫ്ലാറ്റിൽ താമസിക്കുന്ന മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷൻ നോട്ടീസ് നൽകിയത്.

ഉടൻ ഒഴിയാമെന്ന് രാഹുൽ അറിയിച്ചതായാണ് ലഭ്യമാകുന്ന വിവരങ്ങൾ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ വിവിധ തെളിവ് ശേഖരണത്തിനും മറ്റ് പരിശോധനകൾക്കുമായി അന്വേഷണ ഉദ്യോഗസ്ഥർ ഈ ഫ്ലാറ്റിലെത്തിയിരുന്നു. ഇതേതുടർന്ന് ഫ്ലാറ്റ് വാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് അറിയിച്ചുകൊണ്ടാണ് രാഹുലിന് നിലവിൽ ഫ്ലാറ്റ് ഒഴിയാൻ നിർദേശം നൽകിക്കൊണ്ട് അസോസിയേഷൻ നോട്ടീസ് നൽകിയിരിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )