
📸അഭിറാം മനോജ്
പിഷാരികാവ് ക്ഷേത്രത്തിൽ ആനയൂട്ട്
- പിഷാരികാവ് മേൽശാന്തി എൻ.നാരായണൻ മൂസതിന്റെ കാർമ്മികത്വത്തിലാണ് ഗണപതി ഹോമവും ഗജപൂജയും നടത്തിയത്
കൊല്ലം: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടന്നു. ആനയൂട്ട് സംഘടിപ്പിച്ചത് പിഷാരികാവ് വിനായക സമിതിയാണ്. രാവിലെ അഞ്ച് മണിക്ക് മഹാഗണപതി ഹോമത്തിന് ശേഷം ഗജപൂജയും നടത്തി. ആനയൂട്ട് ആരംഭിച്ചത് രാവിലെ പത്തരയോടെയാണ്. പിഷാരികാവ് മേൽശാന്തി എൻ.നാരായണൻ മൂസതിന്റെ കാർമ്മികത്വത്തിലാണ് ഗണപതി ഹോമവും ഗജപൂജയും നടത്തിയത് .

നിരവധി ഭക്തജനങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത് . ആനയൂട്ട് നടത്താനുള്ള സൗകര്യം എല്ലാ ഭക്തജനങ്ങൾക്കും വിനായക സമിതി ഒരുക്കിയിട്ടുണ്ടായിരുന്നു.ബാലുശ്ശേരി ഗജേന്ദ്രൻ, ബാലുശ്ശേരി ധനഞ്ജയൻ, ബാലുശ്ശേരി ഉഷശ്രീ, നൂലാടുമ്മൽ ഗണപതി, കൊടുമൺ ശിവശങ്കരൻ എന്നീ ആനകളാണ് ആനയൂട്ടിനെത്തിയത്.
CATEGORIES News