
പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ കൂട്ടി റെഗുലേറ്ററി കമ്മീഷൻ
- പുതുക്കിയ ഫീസ് ഒക്ടോബർ 12 മുതൽ നിലവിൽ വരും.
തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ കൂട്ടി റെഗുലേറ്ററി കമ്മീഷൻ. പോസ്റ്റ്, അധിക വയർ, ട്രാൻസ്ഫോർമർ തുടങ്ങിയവ ആവശ്യമുള്ളവർക്ക് ലാഭകരവും അല്ലാത്തവർക്ക് നഷ്ടവും ആകുംവിധമാണ് നിരക്ക് വർധന. പുതുക്കിയ ഫീസ് ഒക്ടോബർ 12 മുതൽ നിലവിൽ വരും.ഫീസ് പരിഷ്കരിച്ചതോടെ ചിലയിനങ്ങളിൽ മൂന്നിരട്ടി വരെയാണ് വർധന.

ലൈനിൽനിന്ന് 200 മീറ്ററിനുള്ളിൽ പോസ്റ്റും മറ്റുസാധനങ്ങളും വേണ്ട കണക്ഷനും വേണ്ടാത്തതിനും ഒരേ നിരക്കാണ്. മുൻപ് വെവ്വേറെയായിരുന്നു നിരക്ക് ഈടാക്കിയിരുന്നത്. കിലോവാട്ട് അടിസ്ഥാനത്തിൽ നിരക്കുകൾ ഏകീകരിച്ചതോടെ, ഉപഭോക്താവിന് അപേക്ഷയ്ക്കൊപ്പം ഉടൻ തന്നെ ഫീസ് അടയ്ക്കാൻ സാധിക്കും. നിലവിൽ കെഎസ്ഇബി ഫീസ് കണക്കാക്കുന്നതുവരെ കാത്തിരിക്കേണ്ടിയിരുന്നു.200 മീറ്ററിനപ്പുറം കൂടുതൽ ഉപകരണങ്ങളും പോസ്റ്റും വേണ്ടയിടത്ത് നിലവിലെ നിരക്ക് തുടരും. ഇതും രണ്ടുമാസത്തിനകം പരിഷ്കരിച്ച് ശുപാർശ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്
