
പേരാമ്പ്രയിൽ കെഎസ്ആർടിസി ബസ് മിൽമ ലോറിയിൽ ഇടിച്ച് അപകടം
- നാല് പേർക്ക് പരിക്ക്
പേരാമ്പ്ര:കല്ലോട് ബസ് സ്റ്റോപിന് അടുത്ത് കെഎസ്ആർടിസി ബസ് മിൽമ ലോറിയുടെ പുറകിലിടിച്ച് അപകടം സംഭവിച്ചു. നാല് പേർക്ക് പരിക്കേറ്റു. സംഭവം നടന്നത് ഇന്ന് രാവിലെ 9.30ഓടെയാണ്.

തൊട്ടിൽപാലത്ത് നിന്നും കോഴിക്കോടേയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് അതേ ദിശയിൽ പോവുകയായിരുന്ന ലോറിയുടെ പുറകിൽ ഇടിക്കുകയായിരുന്നു. മിൽമ പാൽ ഇറക്കി വരുകയായിരുന്നു ലോറി.

അപകടത്തിൽ നിസാരമായി പരിക്കേറ്റ സരിത (30), സംഗീത (35), ബാലകൃഷ്ണൻ (60), സിന്ധു തോട്ടത്താങ്കണ്ടി എന്നിവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
CATEGORIES News