പൊലീസ് സ്റ്റേഷൻ വളപ്പിൽ പരാതിക്കാരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

പൊലീസ് സ്റ്റേഷൻ വളപ്പിൽ പരാതിക്കാരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

  • ഒളിവിലായിരുന്ന പ്രതിയെ സൈബർ സെല്ലിൻ്റെ സഹാ യത്തോടെയാണ് എറണാകുളത്തുനിന്ന് പിടികൂടിയത്

കോഴിക്കോട്: പൊലീസ് സ്റ്റേഷൻ വളപ്പിൽ പരാ തിക്കാരെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ. പുതിയങ്ങാടി സ്വദേശി മഹമൂദാണ് (20)പിടിയിലായത്. ടൗൺ പൊലീസ് സ്റ്റേഷൻ വളപ്പിൽ കഴിഞ്ഞ മാർച്ചിൽ കോഴിക്കട മാലിന്യവുമായി ബന്ധപ്പെട്ട് പരാതി നൽകാനെത്തിയവരെ അക്രമിച്ച കേസിലാണ് പ്രതി പിടിയിലായത്.

തങ്ങൾസ് റോഡിലുള്ള കോഴിക്കടയിലെ മാലിന്യ വുമായി ബന്ധപ്പെട്ട പരാതിയെപ്പറ്റി സംസാരിക്കു ന്നതിനായി എത്തിയ നഹാസിനെയും സുഹൃ ത്തിനെയും ആക്രമിച്ചുവെന്നാണ് കേസ്. ഒളിവി ലായിരുന്ന പ്രതിയെ സൈബർ സെല്ലിൻ്റെ സഹാ യത്തോടെയാണ് എറണാകുളത്തുനിന്ന് പിടികൂ ടിയത്. ടൗൺ സ്റ്റേഷൻ ഇൻസ്പെക്ട‌ർ ജിതേഷി ൻ്റെ നിർദേശപ്രകാരം എസ്.ഐ സജി ഷിനോ ബ്, എസ്.സി.പി.ഒമാരായ ജിത്തു, പ്രവീൺ എന്നി വർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )