പ്രതിപക്ഷ നേതാവിനെ ഇന്നറിയാം; പിണറായി വിജയൻ നേതൃസ്ഥാനത്തേക്ക് എന്ന് സൂചന

പ്രതിപക്ഷ നേതാവിനെ ഇന്നറിയാം; പിണറായി വിജയൻ നേതൃസ്ഥാനത്തേക്ക് എന്ന് സൂചന

  • സംസ്ഥാന സെക്രട്ടറിയറ്റിന്റെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യത്തിൽ പിബി അന്തിമ തീരുമാനമെടുക്കുക

ഡൽഹി : കേരളത്തിലെ അടുത്ത പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിനായുള്ള സിപിഎം പോളിറ്റ് ബ്യൂറോയുടെ നിർണായക യോഗം ഇന്ന് നടക്കും. സംസ്ഥാന സെക്രട്ടറിയറ്റിന്റെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യത്തിൽ പിബി അന്തിമ തീരുമാനമെടുക്കുക.

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിന് പോളിറ്റ് ബ്യൂറോ അനുമതി നൽകിയേക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. തിരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയുടെ കാരണങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പ്രാഥമിക റിപ്പോർട്ട് സംസ്ഥാന ഘടകം കഴിഞ്ഞ ദിവസം പിബിക്ക് മുൻപിൽ സമർപ്പിച്ചിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )