പ്രതിസന്ധികളിൽ ഇന്ത്യയെ താങ്ങിയ മലയാളി കരുത്ത് സംഞ്ജു സാംസൺ

പ്രതിസന്ധികളിൽ ഇന്ത്യയെ താങ്ങിയ മലയാളി കരുത്ത് സംഞ്ജു സാംസൺ

  • കിവികൾക്കെതിരായ കലാശപ്പോരാട്ടത്തിൽ ഇന്ത്യയുടെ ഏറ്റവുംവലിയ പ്രതീക്ഷയും ഈ മലയാളിയിലാണ്.

അഹമ്മദാബാദ്: വർഷങ്ങൾനീണ്ട കാത്തിരിപ്പിനൊടുവിൽ സഞ്ജു സാംസൺ എന്ന പേര് ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ ഉദിച്ചുനിൽക്കുന്നു. പ്രതിഭയുടെ മിന്നലാട്ടങ്ങൾകൊണ്ട് വിസ്മയിപ്പിച്ചിരുന്ന സഞ്ജു, ഇന്ന് വെറുമൊരു വാഗ്‌ദാനമല്ല; മറിച്ച് ഇന്ത്യയെ ലോകകപ്പ് ഫൈനലിൽ എത്തിച്ച വിശ്വസ്തനായ പോരാളിയാണ്. വിൻഡീസിനെതിരായ ക്വാർട്ടർ ഫൈനലിന് സമാനമായ മത്സരത്തിലും (97*) ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും (89) തുടർച്ചയായി ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്കാരങ്ങൾ സ്വന്തമാക്കിയ സഞ്ജു, തൻ്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്നുപോകുന്നത്.2013-ൽ രാജസ്ഥാൻ റോയൽസിനായി അരങ്ങേറി ‘എമർജിങ് പ്ലെയർ’ പുരസ്ക്‌കാരം നേടിയ ആ പത്തൊമ്പതുകാരൻ, ഇന്ന് 31-ാം വയസ്സിൽ തന്റെ്റെ കരിയറിലെ ഏറ്റവും നിർണായകമായ പോരാട്ടത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാഡ് കെട്ടിയിറങ്ങുകയാണ്. കിവികൾക്കെതിരായ കലാശപ്പോരാട്ടത്തിൽ ഇന്ത്യയുടെ ഏറ്റവുംവലിയ പ്രതീക്ഷയും ഈ മലയാളിയിലാണ്.

സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഏഴ് സിക്സറുകൾ ഉൾപ്പെടെ നേടിയ 89 റൺസ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം എളുപ്പമാക്കി. എങ്കിലും തൻ്റെ ദൗത്യം അവസാനിച്ചിട്ടില്ലെന്ന് സഞ്ജു വ്യക്തമാക്കുന്നു. ഈ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഐ.സി.സി. നാമനിർദേശ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ താരം സഞ്ജുവാണ്. എട്ടുപേരുടെ പട്ടികയിലാണ് സഞ്ജു ഉൾപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച അഹമ്മദാബാദിൽ ന്യൂസീലൻഡിനെതിരേ നടക്കുന്ന ഫൈനലിൽ കൂടി തിളങ്ങാനായാൽ ഇന്ത്യയുടെ മൂന്നാം ലോകകിരീടത്തിനൊപ്പം ഈ വ്യക്തിഗതനേട്ടവും സഞ്ജുവിനെ തേടിയെത്തിയേക്കാം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )