ബാറുകൾക്ക് ലൈസൻസ് അനുവദിച്ചത് ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ ഭാഗമെന്ന് വിശദീകരിച്ച് എക്സൈസ് കമ്മിഷണർ സാംബശിവ റാവു

ബാറുകൾക്ക് ലൈസൻസ് അനുവദിച്ചത് ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ ഭാഗമെന്ന് വിശദീകരിച്ച് എക്സൈസ് കമ്മിഷണർ സാംബശിവ റാവു

  • എഫ്എൽ സെവൻ ലൈസൻസ് അനുവദിക്കാനുള്ള ഉത്തരവാദിത്തം 2011 ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തുടങ്ങിയ നിയമമാണെന്നും അത് പിന്തുടരുക മാത്രമാണ് താൻ ചെയ്‌തിട്ടുള്ളതെന്നും വിശദീകരണം

കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളിൽ രണ്ട് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചത് ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ ഭാഗമെന്ന് വിശദീകരിച്ച് എക്സൈസ് കമ്മിഷണർ സാംബശിവ റാവു. എഫ്എൽ സെവൻ ലൈസൻസ് അനുവദിക്കാനുള്ള ഉത്തരവാദിത്തം 2011 ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തുടങ്ങിയ നിയമമാണെന്നും അത് പിന്തുടരുക മാത്രമാണ് താൻ ചെയ്‌തിട്ടുള്ളതെന്നും വിശദീകരണം. ബാർ ലൈസൻസ് അനുവദിച്ചതിൻ്റെ രേഖകൾ പുറത്ത് വന്നതിന് പിന്നാലെയുള്ള വിശദമായ മറുപടിയിലാണ് എക്സൈസ് കമ്മിഷണർ നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചത്.

അതേസമയം, മദ്യനയം വരും മുൻപ് ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ എക്സൈസ് കമ്മിഷണറെ മാറ്റണമെന്ന് ആവശ്യപ്പെടാൻ മന്ത്രി എം.ലിജു. ദുരൂഹത നിറഞ്ഞ തീരുമാനങ്ങളുമായി ഗുരുതര വീഴ്ച വരുത്തി നിരന്തരം വകുപ്പിനെ വിവാദങ്ങളിലേക്ക് നയിക്കുന്നുവെന്നും ഉദ്യോഗസ്‌ഥ മാറ്റം സർക്കാർ പോളിസിയുടെ ഭാഗമെന്നും ലിജു പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )