ബാലസംഘം ചേമഞ്ചേരി മേഖലാ സമ്മേളനം സംഘടിപ്പിച്ചു

ബാലസംഘം ചേമഞ്ചേരി മേഖലാ സമ്മേളനം സംഘടിപ്പിച്ചു

  • ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം കെ ടി രാധാകൃഷ്ണൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ചേമഞ്ചേരി:ബാലസംഘം ചേമഞ്ചേരി മേഖലാ സമ്മേളനം ബോധി ഗ്രന്ഥാലയത്തിലെ ഇഎംഎസ് ഓഡിറ്റോറിയം കാഞ്ഞിലശ്ശേരിയിൽ വച്ച് നടന്നു. ബീന മഠത്തിൽ സ്വാഗതം പറഞ്ഞു, നിവേദ്യ അധ്യക്ഷ സ്ഥാനം വഹിച്ചു, ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം കെ ടി രാധാകൃഷ്ണൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ബാലസംഘം ജില്ലാ കമ്മിറ്റി അംഗം ഷാജി കെ മേൽകമിറ്റി നിർദേശങ്ങൾ അവതരിപ്പിച്ചു. സെക്രട്ടറിയായി നിവേദ്യയും പ്രസിഡണ്ടായി ദക്ഷ്ധാർമികും കൺവീനർ ബീന മഠത്തിൽ, കോർഡിനേറ്ററായി കെ ബിജയിയേയും തിരഞ്ഞെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )