
ബാലസഭ വായന വാരാചരണം
- പരിപാടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ സൗത്ത് സിഡിഎസിൻ്റെ നേതൃത്വത്തിൽ വായന വാരാചരണം, ബാലസഭ കുട്ടികൾക്കായി സംഘടിപ്പിച്ചു.പരിപാടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് വിബിന കെ. കെ അധ്യക്ഷത വഹിച്ചു.

ഷാജി മാസ്റ്റർ ക്ലാസ് കൈകാര്യം ചെയ്തു. ആർ പി സന്തോഷ്, സുദിന, ഉപസമിതി കൺവീനർമാർ, എസ്ഐ ഡി എസ് മെമ്പർമാർ എന്നിവർ സംസാരിച്ചു. പരിപാടിയിൽ 40 ഓളം കുട്ടികൾ പങ്കെടുത്തു.ബാലസഭ അംഗം ലിയ സ്വാഗതവും കമ്മ്യൂണിറ്റി കൗൺസിലർ അമിത നന്ദിയും പറഞ്ഞു.
CATEGORIES News