‘മതം പറഞ്ഞ് വോട്ട്’ അനൗൺസ്മെന്റിൽ തെറ്റുണ്ടെങ്കിൽ തിരുത്തുമെന്ന് ടി.പി രാമകൃഷ്ണൻ

‘മതം പറഞ്ഞ് വോട്ട്’ അനൗൺസ്മെന്റിൽ തെറ്റുണ്ടെങ്കിൽ തിരുത്തുമെന്ന് ടി.പി രാമകൃഷ്ണൻ

  • ‘യു.ഡി.എഫ് സ്ഥാനാർഥി നമ്മുടെ ഖൗമിൽ പെട്ടയാളാണെന്ന് പറഞ്ഞ് വോട്ട് പിടിക്കുന്നു’ എന്നായിരുന്നു എൽ.ഡി.എഫ് പ്രചാരണ വാഹനത്തിൽ നടത്തിയ അനൗൺസ്മെൻ്റ്

  • കോഴിക്കോട് : പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയക്ക് വേണ്ടി മതംപറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന ആരോപണം ഉയർത്തിയ സംഭവത്തിൽ തെറ്റുപറ്റിയെങ്കിൽ തിരുത്തുമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി ടി.പി രാമകൃഷ്‌ണൻ. മതം പറഞ്ഞ് വോട്ടു പിടിക്കുന്നത് എൽ.ഡി.എഫ് രീതിയല്ല. അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘മതം പറഞ്ഞിട്ടോ ജാതി പറഞ്ഞിട്ടോ വർഗീയത പറഞ്ഞിട്ടോ വോട്ട് സ്വാധീനിക്കുന്ന രീതിയില്ല.പേരാമ്പ്രയിലെ പരാതിയുടെ പരിശോധനയുമായി സഹകരിക്കാൻ ഞങ്ങൾതയാറാണ്. ഞങ്ങളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് തിരുത്തും. ഞങ്ങളുടെ ആരെങ്കിലും അറിയാതെ എന്തെങ്കിലും ചെയ്തുപോയിട്ടുണ്ടെങ്കിൽ അത് തിരുത്തും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല’ -ടി.പി രാമകൃഷ്ണൻ പറഞ്ഞു

.പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയക്ക് വേണ്ടി മതം പറഞ്ഞ് വോട്ട് ചോദിക്കുന്നുവെന്ന എൽ.ഡി.എഫിന്റെ അനൗൺസ്മെന്റാണ് വിവാദമായത്. ‘യു.ഡി.എഫ് സ്ഥാനാർഥി നമ്മുടെ ഖൗമിൽ പെട്ടയാളാണെന്ന് പറഞ്ഞ് വോട്ട് പിടിക്കുന്നു’ എന്നായിരുന്നു എൽ.ഡി.എഫ് പ്രചാരണ വാഹനത്തിൽ നടത്തിയ അനൗൺസ്മെന്റ്. വർഗീയ വിഭജനം ലക്ഷ്യമിട്ടാണ് എൽ.ഡി.എഫ് പ്രചാരണം നടത്തുന്നതെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറി പോലീസിൽ പരാതി നൽകിയിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )