
മരം വീണ് വൈദ്യുതത്തൂൺ തകർന്നു
- അപകടം നടക്കുമ്പോൾ മറ്റു വാഹനങ്ങളും കാൽനടയാത്രക്കാരും റോഡിൽ ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ
നരിക്കുനി : നെല്യേരിത്താഴം നെടിയനാട്-പുന്നശ്ശേരി റോഡിൽ കോട്ടക്കൽ ഭാഗത്ത് മരം വീണ് വെദ്യുതത്തൂൺ തകർന്നു. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. കെഎസ്ഇബി ജീവനക്കാരും നരിക്കുനി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മരം മുറിച്ചുനീക്കി.

പ്രദേശത്ത് വൈദ്യുതി താത്കാലികമായി പുനഃസ്ഥാപിച്ചു. അപകടസമയത്ത് മരത്തിനു സമീപത്തായി ഒരു കാർ പാർക്ക് ചെയ്തിരുന്നെങ്കിലും കാറിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. അപകടം നടക്കുമ്പോൾ മറ്റു വാഹനങ്ങളും കാൽനടയാത്രക്കാരും റോഡിൽ ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.
CATEGORIES News